Amrita Vishwa Vidyapeetham, Amritapuri Campus
Amrita Vishwa Vidyapeetham, Amritapuri Campus

അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു സന്യാസി വന്നിരിക്കുന്നു.

സ്വിസ്സ് ബാങ്കില്‍ നിന്നും ഇന്ത്യയുടെ മുതല്‍ തിരിച്ചു പിടിക്കണമെന്നും കള്ളപ്പണക്കാരെ ശിക്ഷിക്കണം എന്നതാണത്രേ ആവശ്യം.
ഇവിടെ ന്യായമായും ഉയര്‍ന്നു വരാവുന്ന/വന്ന ചോദ്യങ്ങള്‍ ഇവയാണ് .
ഒരു യോഗ ആചാര്യന് രാഷ്ട്ര കാര്യത്തില്‍ എന്താണ് താത്പര്യം?
അഴിമതിക്കെതിരെ പറയുന്ന ഈ യോഗിക്ക് വലിയ തുകയുടെ ആസ്തി ഇല്ലേ ?
നിരാഹാരം കെടക്കാന്‍ പോണ പന്തലും അതിന്റെ ആര്‍ഭാടം നിറഞ്ഞതല്ലേ ?
ഇവയെക്കുരിച്ച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കട്ടെ
ഒരാള്‍ യോഗ ഗുരുവായാലും സന്യാസിയായാലും അയാള്‍ രാജ്യത്തെ പൌരന്‍ ആണ് ആ നിലക്ക് രാജ്യത്തെ ബാധിക്കുന്ന ഇതു പ്രശ്നത്തിലും ഇടപെടാന്‍ അയാള്‍ക്ക് അവകാശം ഉണ്ട്.
കൂടാതെ ഒരു ജന വിഭാഗത്തെ മുഴുവന്‍ അഴിമതിക്കെതിരെ അണിനിരത്തി സമ്മര്‍ദത്തിലൂടെ സര്‍ക്കാരിനെ കൊണ്ട് ഈ മഹത്തായ ആവശ്യം നേടിയെടുക്കാനുള്ള കഴിവുള്ള ആള്‍ എന്ന നിലയില്‍ അത് അത്യാവശ്യവും ആണ്.
പിന്നെ അദ്ദേഹത്തിന്റെ ആസ്തി അത് നേരായ വഴിയില്‍ സമ്പാദിച്ചതാണോ, അത് തെറ്റായ രീതിയില്‍ (ഉദാ : രാജ്യദ്രോഹം) ചിലവോഴിക്കുന്നുണ്ടോ എന്നും എന്ന് മാത്രം നോക്കിയാ മതി.
പിന്നെ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പന്തലിന്റെ നീളവും വീതിയും കൂടുതലാണെന്നും പറയുന്നതിലും, ഡല്‍ഹിയിലെ കൊടും ചൂടില്‍ (40 ഡിഗ്രീ) കൂളറുകളും ഫാനും വച്ചത് ആഡംബരം ആണ് എന്ന് പറയുന്നതിലും എന്ത് ഓചിത്യമാണുള്ളത് എന്നും ചിന്തിച്ചു നൊക്കു. ഇനി ഇത്തിരി പൊടിച്ചാലും 400 ലക്ഷം കോടി എന്ന വലിയ ഒരു തുക രാജ്യത്തിലേക്ക് എത്തിക്കാനല്ലേ ?
ഞങ്ങള്‍ ഭയക്കുന്നില്ലാ ഭയക്കുന്നില്ലാ എന്ന് അലറിക്കൊണ്ട് ദിഗ്വിജയ് അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പിറുപിറുക്കുകയാണ് .
യോഗാ രാംദേവ് സൌജന്യമായി യോഗ പഠിപ്പിക്കുന്നു എന്നുള്ളത് മറച്ചു വക്കുകയും പതഞ്‌ജലി യോഗ ട്രസ്റ്റിന്റെ
അഗത്വം എടുക്കുമ്പോള്‍ നല്‍കേണ്ട സംഭാവനകളെ ഉയര്‍ത്തിക്കാട്ടി പണം വാങ്ങി മാത്രം യോഗ പഠിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു .തങ്ങളുടെ അഴിമതിയും കഴിവ് കേടിനെയും മറക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുകയാണ് കോണ്ഗ്രസ് .
വാല്‍ക്കഷ്ണം: ഇവിടെ ഞങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യും ഭീകര വാദിയായ ബിന്‍ ലാദനെ ഞങ്ങള്‍ ലാദന്‍ ജി എന്ന് വിളിക്കും, അഫ്സല്‍ ഗുരുവിനും അജ്മല്‍ കസബിനും നല്ല കോയി ബിരിയാണി വച്ചു കൊടുക്കും, പാക്കിസ്തനീന്നും ബംഗ്ലാടെശീന്നും ഉള്ള നുഴഞ്ഞു കേറ്റക്കാര്‍ക്ക് ഞങ്ങള്‍ Id കാര്‍ഡും പാന്‍ കാര്‍ഡും കൊടുക്കും ,കൊടികളും ,ശതകോടികളും അഴിമതി നടത്തും , അതൊക്കെ ധൈര്യത്തില്‍ ചോദിക്കാന്‍ പ്രതിപക്ഷം പോലും മടിക്കുമ്പോള്‍. ഞങ്ങളെ വെല്ലു വിളിക്കാന്‍ ഒരു ബാബാ രാംദേവോ
എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരിക്കുന്നു അതിനുള്ളില്‍ എത്രയോ വസന്തങ്ങളും ശിശിര ഹേമന്തങ്ങളും കൊഴിഞ്ഞു പോയിരിക്കുന്നു എങ്കിലും ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഭഗത് ഒരു ഉണര്‍വുള്ള ഓര്‍മയായി അവശേഷിക്കുന്നു .
തൂക്കുകയറിനുമുന്പില്‍ ചെറു പുഞ്ചിരിയോടെ നിന്ന ആ മൂന്നു ധീരന്മാര്‍ ഭാരതയുവത്വത്ത്തിന്റെ മഹത്വം ലോക ചരിത്രത്തില്‍ തുന്നിപിടിപ്പിക്കുകയായിരുന്നു .
പടക്കളത്തില്‍ തളര്‍ന്നുവീണ അര്‍ജുനനോടു ” ഉത്തിഷ്ഠ കൌന്തയാ യുദ്ധായ കൃത നിശ്ചയാ ” എന്ന് പറഞ്ഞ കേശവ വാണി ഭാരതതീയന്റെ മനസ്സില്‍ നിന്നും താമസ്കരിക്കപ്പെട്ടപ്പോള്‍ , ഭാരതം മുഴുവന്‍ ഘോര തമസ്സില്‍ ആഴ്ന്നുറങ്ങിയപ്പോള്‍. വിശാല വീക്ഷണത്തിന്റെയും സര്‍വ ധര്‍മ സമഭാവനയുടെയും മണ്ണ് നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ വീണു.
എന്നാല്‍ വീരമാതാ എന്നു പുകള്‍പെറ്റ ഭാരതാംബ അവിടയും ഒരു പിടി വീര പുത്രര്‍ക്ക് ജന്മം നല്‍കി. ശിവാജിയുടെയും, റാണാ പ്രതാപന്റെയും ഒക്കെ വീര ചരിതങ്ങള്‍ അവര്‍ക്ക് പ്രചോതനം ആയി ,
പ്രതികരിക്കാന്‍ അറിയാത്ത ഒരു സമൂഹമായി ഭാരതത്തെ അധപ്പതിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.
സിംഹാരൂഡയായ ശ്രീ ദുര്‍ഗയെപ്പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനു നേരെ കുതിച്ചു ചാടിയ റാണി ലക്ഷ്മീ ബായിയും , “നിങ്ങളിനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം” എന്നു പറഞ്ഞ നേതാജിയും , “ഞാന്‍ സ്വതന്ത്രന്‍” എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദും ,കേരള സിംഹമായ വീര പഴശ്ശി തമ്പുരാനും,വീര സവര്‍ക്കറും,ഭഗത് സിങ്ങും, ഓരോ ഭാരതീയന്റെ മനസ്സിലും പ്രോജ്വലിക്കുന്നു .ഇവരുടെ നാമങ്ങള്‍ പോലും ഭാരതീയന്റെ ഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നു ,
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഓരോ സായുധ ഭടന്മാരും നയിച്ച യുദ്ധങ്ങള്‍ക്ക് കഴിഞ്ഞു .
യുവത്വം എല്ലാ അര്‍ത്ഥത്തിലും മനുഷ്യ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് അവിടെ ബാല ചാപല്യങ്ങലോ വൃദ്ധന്റെ ജഡഭാവമോ ശോഭിക്കുകയില്ല . ആ യുവത്വം സ്വാതന്ത്ര്യ ഭാരതം എന്ന മഹാസങ്കല്പത്തിനായി സസന്തോഷം ബലി അര്‍പ്പിച്ച ഭഗത് സിംഹന്മാര്‍ ,അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ പൂര്‍ണമായും മറന്നു കളഞ്ഞു .കൊലക്കയറിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആ മുഖങ്ങളില്‍ ഭയമോ ,വിഷമമോ എന്തിനു അവ്യക്തമായ നിര്‍വികാരതയോ അല്ല ഉണ്ടായിരുന്നത് ചുറ്റും നിന്ന ബ്രിട്ടീഷ് പോലീസ്കാരെക്കൂടി അല്‍പ നേരത്തേക്കെങ്കിലും ഭാരത ഭക്തരാക്കി മാറ്റിയ ധീരമായ പുഞ്ചിരിയായിരുന്നു .ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് ആ നാമങ്ങള്‍ ഭാരതീയന്റെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ കൂടി ഭാരതാംബ തന്റെ പുത്രരെ ഓര്‍ത്ത് ആനന്ദ ബാഷ്പം അണിയുകയായിരുന്നു.
ഈ വീര സിംഹങ്ങള്‍ നമുക്ക് പ്രചോതനം ആകട്ടെ എന്ത് കണ്ടാലും പ്രതികരിക്കാത്ത ജഡസത്വങ്ങളായി നമുക്ക് മാറാതിരിക്കാം. ഭഗത് സിംഹന്റെ 80 ആം ബലിദാന ദിനത്തില്‍ . നമ്മുടെ ശിരസ്സുകള്‍ ഒരിക്കലുംപരടെഷികളുടെ മുന്‍പില്‍ താഴരുതെന്നാഗ്രഹിച്ച്ച്ച ആ മഹാ ജ്യോതിസ്സുകല്‍ക്കുമുന്പില്‍ നമ്മുടെ ശിരസ്സുകള്‍ കുനിക്കാം .
വന്ദേ മാതരം
ആയിരത്താണ്ടുകളുടെ അടിമത്തം ഭാരതത്തിനും അവളുടെ പുത്രന്മാര്‍ക്കും സമ്മാനിച്ച അലസതയും ആത്മവിശ്വാസമില്ലായ്മയും തട്ടി ദൂരെയെറിഞ്ഞുകൊണ്ട് ആ കാഷായ വസ്ത്രധാരി ഗര്‍ജിച്ചു “ഉത്തിഷ്ട്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ”
പൌരസ്ത്യമായതിനെ ഒക്കെയും നിന്നിക്കുകയും പാശ്ചാത്യമായതോക്കെയും അന്ധമായി അനുകരിക്കുകയും ചെയ്തിരുന്ന ഇരുളടഞ്ഞ ആ ഭൂതകാലത്ത് ഉജ്വല പ്രഭാതൂകി ആ യുവ സന്യാസി സ്വാഭിമാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഭാരതീയ യുവത്വത്തിനു നല്‍കി .
പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഭാരത സംസ്കാരത്തെ കുറിച്ച് അറിവും ആദരവും വളര്‍ത്തി ലോക മതങ്ങളുടെ മാതാവായ സനാതന ധര്‍മത്തിന്റെ മഹത്തായ സന്ദേശം സര്‍വ ദേശങ്ങളിലും മുഴക്കി , അന്ധ വിശ്വാസങ്ങളുടെയും അത്യാചാര – അനാചാരങ്ങളുടെ പടുകുഴിയില്‍ നിന്നും ഹൈന്ദവ ജനതയെ ഉദ്ധരിച്ച് ഒരു പുതുവെളിച്ചം പരത്തിയ ആ കര്‍മ യോഗി യുടെ നാമം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭാരതത്തിലെ ഓരോ മണല്‍ത്തരിയും ആലസ്യം വെടിയുന്നു .
മഹാദേവ വരപ്രസാദം കൊണ്ട് വിശ്വനാഥ് ദത്തക്കും, ഭുവനേശ്വരി ദേവിയുടെയും പുത്രനായി 1863 ഒരു മകര സംക്രാന്തി ദിന ത്തിലെ തണുത്ത പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന ആ മഹാസൂര്യന്‍ ഉറങ്ങിക്കിടന്ന ഭാരതീയരെ തട്ടിയുണര്‍ത്തി . യാതൊന്നിനെയും ഭയക്കാത്ത ,സത്യത്തിനുവേണ്ടി സര്‍വവും ത്യജിക്കുന്ന, ഗുരുഭകതിയുടെയും ത്യാഗത്തിന്റെയും, ഉത്തമവും അനുകരണീയവുമായ ഉദാത്ത മാതൃകയായിരുന്നു സ്വാമി വിവേകാനന്ദന്‍ ,
അലസതയല്ല കര്‍മകുശലതയാണ് ആധ്യാത്മികതയെന്നു ലോകത്തിനു തന്റെ പ്രവത്തനങ്ങളിലൂടെ ആണ് നിമിഷം തെളിയിച്ചു കൊണ്ടേയിരുന്നു .
യുവത്വം എങ്ങിനെ വിനിയോഗിക്കണം എന്നും യുവാക്കള്‍ എങ്ങിനെ ആയിരിക്കണം എന്നും സ്വാമികള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു
വിശക്കുന്നവന്റെ വിശപ്പകറ്റാന്‍ കഴിയുന്നതിലും വലിയ ഈശ്വരാരാധന ഇല്ലെന്നു പറഞ്ഞ സ്വാമികള്‍ “മാനവ സേവ മാധവ സേവ ” എന്ന് ഉത്ബോധിപ്പിച്ച്ചു .
ഇന്നും അവിടുത്തെ വാക്കുകള്‍ക്കു അനുനിമിഷം പ്രസക്തി വര്‍ത്ധിച്ച്ചുകൊണ്ടിരിക്കുന്നു ,ഇന്നിതാ വീണും ഒരു വിവേകാനന്ദ ജയന്തി വന്നണഞ്ഞിരിക്കുന്നു,
നമുക്ക്
സ്മരിക്കാം ആ മഹാത്ഭുതത്തെ
പകര്‍ത്താം സ്വജീവിതത്തിലാ വാക്കുകള്‍
മുറുകെ പിടിക്കാം ആ മൂല്യങ്ങളെ
നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ അദ്ദേഹത്തിന്റെ ആ മഹാ വൈഖരി സദാ മുഴങ്ങട്ടെ
“എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.”
“ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത”
നാം ചെയ്യേണ്ടത് ..
* സ്വാമി വിവേകാനന്ദന്‍റെ പുസ്തകങ്ങളുടെ പഠനവും ,പ്രചാരണവും .
* വിവേകാനന്ദ വചനങ്ങള്‍ e -mail ,sms മുതലായവയിലൂടെ പ്രചരിപ്പിക്കാം
* അദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുക .
* വിദ്ദ്യാലയങ്ങളില്‍ ദേശിയ യുവ ദിനം (ജനുവരി 12) ആചരിക്കുക .
* സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചിത്ര , കവിത,പ്രബന്ധ രചനകള്‍ ,പ്രഭാഷണ മത്സരങ്ങള്‍ ,
കൂടാതെ poster designing, card designing തുടങ്ങിയ ആധുനിക സ്രോതസ്സുകള്‍ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ ഇവ നടത്തുക .
* സ്വാമിയുടെ ജീവിത ,പ്രഭാഷണ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക
* സാംസ്കാരിക നേതാക്കള്‍ ,പണ്ഡിതര്‍ , സന്യാസിമാര്‍ , മുതലായവരെകൊണ്ട് യുവാക്കള്‍ക്കായി ക്ലാസുകള്‍ നല്‍കുക .
* ലഹരി ഉപയോഗം , പരിസര മലിനീകരണം ,തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ക്കെതിരെ യുവാക്കളില്‍ അവബോധം വളര്‍ത്തുന്ന
നാടകങ്ങള്‍ ,ക്ലാസ്സുകള്‍ ,ചര്‍ച്ചകള്‍ സംഘടിപ്പിക്കുക .
* സാമൂഹിക സേവന പരിപാടികള്‍ സംഘടിപ്പിക്കുക
ഇതാ വീണ്ടും ഒരു പുതുവര്‍ഷം വന്നണഞ്ഞിരിക്കുന്നു,
പുതുവത്സരം അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് എന്നും മാറ്റ് കൂട്ടുന്നത് മറ്റവന്‍ തന്നെ .
നാല് കാലിലാവാതെ മലയാളിക്കെന്തു ആഘോഷം ?
കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മലയാളി കുടിച്ചുതീര്‍ത്തത് 90.82 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.3 ശതമാനം കൂടുതലാണിത്. മദ്യപാനം മധ്യവയസ്കാരില്‍ നിന്നും യുവാക്കളിലെക്കും, സ്ത്രീകളിലെക്കും , കുട്ടികളിലേക്കും വ്യാപിക്കുന്നത് ആശങ്കാജനകമാണ്.
അവനവന്റെ വ്യക്തിത്വത്തില്‍ നിന്നും ഉള്ള ഒളിച്ചോട്ടമാണ് യഥാര്‍ത്തത്തില്‍ എല്ലാത്തരം ലഹരിയുടെയും ലക്‌ഷ്യം .
സാക്ഷരതയുടെയും , സാംസ്കാരിക ഓനിത്യത്തിന്റെയും പേരില്‍ ഞെളിഞ്ഞു നില്‍ക്കുന്ന കേരളം മദ്യത്തെ പൌരുഷത്തിന്റെയും, പരിഷ്കാരത്തിന്റെയും മുഖമുദ്രയായി കരുതുമ്പോള്‍ , അല്പായുസ്സുക്കളും ,ദുര്‍ബലന്മാരും ,ചിന്താശേഷി നശിച്ചവരുമായ ഒരു തലമുറയ്ക്ക് രൂപം നല്‍കുകയാണ് ചെയ്യുന്നത് . അങ്ങിനെ ബൌധിക നപുംസകങ്ങളെ സൃഷ്ടിച്ചു സമൂഹത്തെയും അതുവഴി രാഷ്ട്രത്തെയും നശിപ്പിക്കുന്ന ഈ മദ്യപാന ത്വര നമുക്ക് നിര്‍ത്താന്‍ സാധിക്കുമോ ?
ക്രിസ്മസ്നു മലയാളി മദ്യപിച്ചു കളഞ്ഞ പണം ഉണ്ടായിരുന്നെങ്കില്‍ 100000 ജനങ്ങള്‍ക്ക് ഒരു ദിവസം വയറു നിറയെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാനേ !
തുമ്പ് : കേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ട് ചില സാമാജികര്‍ മദ്യപിച്ച് നിയമസഭയിലെത്തുന്നുണ്ട് – മന്ത്രി പി.കെ. ശ്രീമതി.
കോണ്ഗ്രസ് എന്നാല്‍ കരുണാകരന്‍ എന്നും, കരുണാകരന്‍ എന്നാല്‍ കോണ്‍ഗ്രസ് എന്നും കേരളീയര്‍ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ലീഡര്‍ ഇന്നത്തെ പല കോണ്‍ഗ്രസ് നേതാക്കളുടെയും രാഷ്ട്രീയ ഗുരു ആണ് . ഇന്ദിര ഗാന്ധിയെ രാഷ്ട്രീയ മാതൃകയായ് കണ്ട ഇദ്ദേഹം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്‍തുണ നല്‍കിയിരുന്നു.
മക്കള്‍ രാഷ്ട്രീയത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസില്‍ നിന്നും മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പേരു വഴിയില്‍ ഇറങ്ങേണ്ടി വന്നതും ,പിന്നീട് തിരിച്ചെത്തിയതും . അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിച്ചു .
മുന്‍ കേരള മുഖ്യമന്ത്രിക്ക് മുന്‍പില്‍ അരുപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .
മുഖ്യമന്ത്രി

മകന്‍ മുരളിധരനും, AK ആന്റണിക്കും ഒപ്പം

വിജയ് യേശുദാസ് വിവാഹ വേളയില്‍

കാര്‍ടൂണിസ്റ്റുകളുടെ പ്രിയ തോഴന്‍

കരുണാകരന്റെ ആത്മകഥ ‘പതറാതെ മുന്നോട്ടു
രാഷ്ട്രപതി പ്രകാശനം ചെയ്യുന്നു
