Amrita Vishwa Vidyapeetham, Amritapuri Campus
Poems
നഷ്ടസുഗന്ധം….
Dec 30th
ഓര്‍ക്കുന്നതില്ല ഞാന്‍ തോഴാ … ആ നിമിഷം
നമ്മള് ഒന്നായി മാറിയ ആ സുന്ദരനിമിഷം
നിന് കിന്നാരങ്ങള്‍ക്ക് കാതോര്‍ത്ത
ദിനങ്ങളിലൊന്നും അറിഞ്ഞിരുന്നില്ല ഞാന്‍
നീ എന്നെ സ്വന്തമാക്കുമെന്ന്
നിലാവുള്ള രാവുകളില്‍ നിനക്ക് കാതോര്‍ക്കവേ
എന്തെ ഞാന്‍ അറിഞ്ഞില്ല നീ എന്‍ സ്നേഹനിലാവാവുകയാണെന്ന്
പൂക്കളാല്‍ നിറഞ്ഞോര സ്നേഹതാഴ്വരയില് വെച്ചെന്‍
കൈ പിടിക്കവേ അറിഞ്ഞൂ ഞാന്‍
എന്നുള്ളില്‍ പ്രണയത്തിന് സുഗന്ധം
എന്നില്‍ മാറ്റൊലി കൊണ്ടാതത്രയും നിന് നാദം
എന്നില്‍ നിറഞ്ഞതത്രയും നിന് രൂപം
ഓരോ നിമിഷവും എന്‍ മനസ്സില്‍ നിറഞ്ഞത്
നിന് അന്തരംഗം എന്നോടോതിയ സ്വപ്നങ്ങള്‍ അല്ലോ
ഒടുവില്‍ ഒരുനാള്‍ മൌനമായി നീ
ഒരു മിഴിനീര്പൂവെനിക്കേകി എന്തെ ഓടിയകന്നു
എന്നെ തനിച്ചാക്കി അകന്നുപോയി….
A few drops of words from my heart for my love. But dedicated to u, u and the entire world of uniqueness.
Oct 20th
The Whole Story..
The Whole Story lies in the unknown truth,
The Truth which all dare to know…
The truth that makes you smile…
The truth that heals your wound.
But in some eyes your can see the tears.
Still destiny is in your hands,
You can decide either to explode or hide in the shell
The truth which makes you to realize the world as unique.
But dare to accept the fact
Fighting for the unknown treasure
Killing for the worthless power….
Searching for the love which YOU lost
Still no HOPE..
The whole story lies in the unknown truth like a fairytale..
വഴിയോരത്ത് ..
Oct 20th
ആ വഴിയിലൊരു നിഴലായി ഞാന്‍
നിന്നെ തൊട്ടു നിന്നു
മെല്ലെ ഞാനാ കരളിലേതോ
കവിതയായി പെയ്തിറങ്ങാം
പൂവുപോല്‍ നീ വിരിയുമെങ്കില്‍
തേന്‍ നുകരും ശലഭമാകാം
അന്നു കണ്ട രാക്കിനാവിന്
ചന്തമല്ലോ നിന്റെ നെഞ്ചം
ഗാനമായി ഞാന്‍ കാതിലലിയാം
കണ്ണില്‍ നിറയും പ്രണയമാകാം
ആ കടലിലൊരു തിരയായി ഞാന്‍
നിന്നെ തൊട്ടുണര്‍ത്താം..
എന്റെ ലോകം ക്ഷണിക ജന്മം
ധന്യമല്ലോ നീ ചിരിച്ചാല്‍
ഓര്‍മപോലും കരയുമെന്നോ
കാത്തിരിപ്പ് ശൂന്യമെങ്കില്‍
ഈ കൊമ്പിലൊരു കിളിയായി ഞാന്‍
കാത്തിരിക്കാം..
ആ വഴിയിലൊരു വസന്തമായി നീ
എത്തുവോളം..
A few words about you
Oct 18th
You don’t have to look like somebody else,
You don’t need to be perfect at all;
It doesn’t matter how old you are,
Nor whether you’re big or small!
When you touch the lives of others,
When you show how much you care;
By helping out whenever you can,
And by saying you’ll always be there…
By speaking words of kindness,
When you listen to someone in need;
When always you try to do your best,
Whether or not you succeed…
Because you always try to be
Everything that you can be…
That’s what makes you somebody
Who’s very important to me!
നിനക്കായ്
Oct 18th
നിന് വഴിപ്പാതയില്‍
നിനക്ക് തുണയായോരുതിരി
വെളിച്ചമായണയാംഞാന്
നിന് സുന്ദരവദനം തന്നില്‍
താരമായി മാറും നിന് നറുപുഞ്ചിരി തന്
മുത്തായ് പൊഴിയാം ഞാന്‍
നിന് നക്ഷത്ര കണ്ണുകളില്‍
മിന്നിതിളങ്ങുമൊരു
മോഹനചിത്രമായ് പതിയാം ഞാന്‍
നിന് അന്തരംഗം തന്
പുസ്തകത്താളില്‍ മയങ്ങും
സ്നേഹം നിറയും വരികളാകാം ഞാന്‍
നിന് ഹൃദയം കണ്ണീര്സാഗരത്തില് അലയുമ്പോള്‍
സ്നേഹത്തിലെഴുതിയ ഗാനംപോല്‍
നിന്നില്‍ സാന്ത്വനമരുളാം ഞാന്‍
നിന് ജീവിതം തന്നില്‍
വര്‍ണ്ണാഭ പരത്തും
സുന്ദര നിറക്കൂട്ടാകാം ഞാന്‍
നിന് ആത്മാവിന് പൂങ്കാവനം തന്നില്‍
നീര്ചോല പോലോഴുകിയടുക്കും
സ്നേഹഭാഷണം ആവാം ഞാന്‍
ഒടുവില്‍ നീ വിടപറയും നേരം
നിന്നിലേക്ക് അലിയും
സ്നേഹസുഗന്ധമാവം ഞാന്‍
എന്റെ പ്രണയകുറിപ്പുകള്‍
Oct 9th
തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു
റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്ന്നാല് ചോരപൊടിയുന്ന
ഒരു ഹൃദയം
പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..
ചുംബനം
എന്റെ ചുണ്ടുകള്‍ നിന്റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്റെ കണ്ണിന്റെ കോണില്‍
എന്റെ പ്രണയം കണ്ടു
സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്റെ സ്വപ്നങ്ങളില്‍
നീ എന്റേതുമാത്രമായിരുന്നു
കവിത
നിന്റെ വിരലുകള്‍
എന്റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്റെ മനസ്സില്‍
കവിത പിറന്നത്
ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്
തിരമാല
ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്റെ കണ്ണുന്നീര്കൊണ്ട്
നിന്റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍
മോഹം
എന്റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്റെ തേന്‍ നുകരണമെന്നല്ല
നിന്റെ മാധുര്യമാകണമെന്നാണ്
ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്റെ കണ്ണുന്നീര് പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയും
കാണാന്‍ ഞാനും മാത്രം
ഹൃദയേശ്വരി
Oct 6th
എന്‍ നയനം കൊതിച്ചു നിന് ദര്‍ശനം
എങ്കിലും ഏകിയില്ല ഒരു മാത്രയെങ്കിലും
പിടഞ്ഞുപോയ്! എന്മനം പിടഞ്ഞുപോയ്!
നയാനാശ്രു വരച്ചു രേഖകള്‍ എന്‍ ചൊടിയില്‍
എന്തെ ഇനിയും എന്‍ ജീവിതയാത്രയില്‍
തണലായി നീ വന്നാണയാത്തു ശലഭമേ?
കൊതിക്കുന്നു എന്‍ ഹൃദയതാളങ്ങള്‍
നിന്റെ കുളിരണിയിക്കും ദര്‍ശനത്തിന്നായി
നിന്നെ പിരിയുന്നമാത്രയില് മരിക്കുമെന്-
ഹൃദയതുടിതാളങ്ങള് എന്‍ ഓമലെ
അറിയുന്നുവോ നീ എന്‍ ദുഖവേദന
ഒരുമാത്രയെങ്കിലും അണയു നീചാരെ
Journey to thy hands..
Sep 28th
Traveling by gutters of life
sorrows n tears scored my life
Journey along the gravel paths
leading thy rose bed paths
filled in mind the trembling tears
In my world poured darkling
like the closing eye of day
Lost in midst of darkness
feet trembled like a baby’s
Unlike the evening eye of sky
kept my eyes open the long hours
Stones from every knocked door
filled in my mind the glorious spark-
the spark to capture the world
Tears seemed frozen by time
Never as fervourless as before
I stepped against the dark-
the darkling that hastened towards me
I walked in the thorns happily
with eyes no tears n steady steps
to reach the awaiting rose bed paths
Fear never arouse in my spirit
nor did waver my mind
Learnt the beauty of life
by the darkling that filled in my days
Smoke without fire:joys without tears
paved for happiness-the sorrows; the great realization
changed the colors of my world
I loved the dark that became light for me
The eternal light that took me upto here
Here where the real light sparkles
Felt like rose the thorny paths
And I walked in and in
Now here I stand waiting for thy step-
the step to awaiting rose bed
Happily I walked in the rose bed
with joy n smiles….
I enjoy life now walking by the paths-
the two diverse paths
I watch the paths being united
n taking me to the hands of love
Eternal light of love filling my eyes
I walked to Him-to shelter under His arms…
without knowing………




VIDYUT-2011 Registration is open.
Please visit